2009, ഡിസംബർ 15, ചൊവ്വാഴ്ച

സ്ഥാനം ഇപ്രാവശ്യവും കിടക്കക്ക് അടിയില്‍

"കഥ" 380 - ഡിസംബര്‍ 2009
 കഥ മാസിക ഒരു 'കൊച്ചുപുസ്ടകത്തിന്റെ നിലയിലേക്ക് മാറുന്നു എന്ന് ഞാന്‍ പല പ്രാവശ്യം പറഞ്ഞിരുന്നുവല്ലോ ? കഴിഞ്ഞ ലക്കത്തില്‍ (നവംബര്‍) ചില മാറ്റങ്ങള്‍ വന്നതുപോലെ തോന്നിച്ചെങ്കിലും, കഥയുടെ സ്ഥാനത്തിനു അല്പം പോലും മാറ്റം വന്നിട്ടില്ല എന്ന് ദുഖത്തോടെ  ഞാന്‍ പറയട്ടെ.. പത്രാധിപരും പുബ്ലിശേരും ഈ അധപതനത്തിന് ശക്തി പകരുന്നു എന്നും പറയാന്‍ ഞാന്‍ മടിക്കുന്നില്ല.
കാമവും രതിയും വളരെ സുന്ദരമാണ്. അവയ്ക്ക് അതിയായ ആസ്വാദ്യതയും ഉണ്ട്. അവ കഥാ വിഷയങ്ങള്‍ ആവാന്‍ സര്‍വാതാ അനുയോജ്യവുമാണ്. നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായ വികാര വിചാര പ്രവൃത്തികളാണ് ഇവ. അതുകൊണ്ടുതന്നെ, ഇവ കഥാ വിഷയങ്ങള്‍ ആവണം.
മദ്യസേവ എവിടൊക്കെ വച്ച് ആവാം ? മദ്യസാലയില്‍, സ്വന്തം വീട്ടില്‍, അല്ലെങ്കില്‍  അത് പോലെ ഒരു പരസ്യമാല്ലാത്ത ഇടത്തില്‍. ക്ഷേട്രതിലോ പള്ളിയിലോ, മോസ്ക്കിലോ വച്ച് ആരും മദ്യപിക്കാരില്ലല്ലോ ? അതിനു നമ്മുടെ സാമൂഹ്യ നിയമങ്ങള്‍ അനുവദിക്കുന്നില്ല എന്നതാണ് പ്രധാന സംഗതി.  ആ ഇടങ്ങളില്‍ അത്തരം കാര്യങ്ങള്‍ നമുക്ക് വര്‍ജ്യമാണ്‌.
രതിക്കതകള്‍ മദ്യസേവ പോലെ ആണ്. ഇത്തരം കഥകള്‍ എല്ലായിടത്തും പരസ്യമായി പ്രസിധീകരിക്കണോ, വായിക്കണോ പാടില്ല.
കഥകളില്‍ ചിലത് പരസ്യമായി പ്രസിദ്ധീകരിക്കാം. വാരികകളിലും, മാസികകളിലും, മറ്റും. കാമാധ്വനി ഉള്ള കഥകള്‍ കുറച്ചൊക്കെ - ആലങ്കാരിക പ്രയോഗങ്ങളിലൂടെ - ആവാം. പക്ഷെ, രതി കഥകള്‍, തീര്‍ച്ചയായും പരസ്യമായ പ്രസിദ്ധീകരണം അര്‍ഹിക്കുന്നില്ല. പക്ഷെ, അവയ്ക്കും വായനക്കാര്‍ ഉണ്ടാവും എന്നത് സത്യമാണ്. അതുകൊണ്ടാണ് അവ ചില രഹസ്യ രൂപത്തില്‍ അവതരിക്കുന്നത്. അവയുടെ സ്ഥാനം, മേശപ്പുരതല്ല , കിടക്കക്കടിയിലാണ്.  അവയുടെ സ്ഥാനം "കൊച്ചുപുസ്ടകങ്ങള്‍" എന്ന മറ്റൊരു വര്‍ഗതിലാണ്. കഥ എന്ന കഥാ മാസിക പക്ഷെ, ഇത്തരത്തില്‍ പെടുന്ന ഒന്നല്ല. അങ്ങനെ അതിനെ കാണാന്‍ വായനക്കാര്‍ ഇഷ്ടപ്പെടുകയുമില്ല.

ഈ ലക്കം കഥയിലെ രണ്ടു കഥകളെക്കുറിച്ച് കൂടി പറയട്ടെ.
ശ്രീ സുനില്‍ പരമേശ്വരന്റെ "കണ്ണീര്‍മരങ്ങള്‍‍" . ഇതില്‍ വിഷയം കാമം ആണ്. പക്ഷെ, കാമത്തിന്റെ അതിര്‍ വരമ്പുകള്‍ കടന്നു രതിയില്‍ എത്തിയിട്ടില്ല. ഇതാണ് ആ കഥയെ അസ്വാദ്യകരമാക്കുന്നത്. നായകന്‍റെ കാമ ചിന്ടകള്‍ നമ്മെ ഉണര്‍ത്തും. രതിയുടെ അസാന്നിധ്യം ഈ കഥയുടെ ശക്തി ആകുകയും ചെയ്യുന്നു.  കണ്ണീര്‍ മരങ്ങള്‍ കണ്ണീര്‍ പെയ്യുന്നില്ല. എങ്കിലും ഇതിലെ നാടകീയത വളരെ പ്രശംസനീയം തന്നെ. വളരെ നല്ല കഥ. " എല്ലാ ചെറുപ്പക്കാരും യൌവനത്തില്‍ അടക്കാനാവാത്ത കാമാടാഹതാല്‍ ഇണ ചേരാനുള്ള ത്വരയില്‍ അരുതാത്തതൊക്കെ
 ചെയ്തു പോകും. വരും വരായ്കകള്‍ ഒന്നും ചിന്തിക്കില്ല "  ശരിയാണ്, ചെറുപ്പം താണ്ടിയവരൊക്കെ ഇപ്പോള്‍ ഓര്‍മ്മകള്‍ അയവിറക്കി സന്തോഷങ്ങളുടെയും ദുഖങ്ങളുടെയും നെടുവീര്‍പ്പുകള്‍ വിടുന്നുണ്ടാവനം. ഈ വായനക്കാരനും വിഭിന്നമല്ല. ഈ അവസ്ഥ സൃഷ്ടിച്ചതാണ് ഈ കഥയുടെ നന്‍മയും സൗന്ദര്യവും. .

ഇനി രണ്ടാമത്തെ കഥയെക്കുറിച്ച്. ..
ചെരുമാവിലായിക്കാരന്‍ ഷാഫിയുടെ രതികഥ "രാസലീല".  ( എഴുതിയിരിക്കുന്നത് പോലെ വെറും ചെറുകഥ അല്ലിത്. )  കഥ മാസികയില്‍ ഇടം കിട്ടേണ്ട ഒന്നല്ല ഇത്. കാരണങ്ങള്‍ രണ്ടാണ്.
ഒന്ന്. അടുത്ത കാലം വരെ ജീവിച്ചിരുന്ന ഒരു മഹാ കഥാകാരിയെ നായികയാക്കി എഴുതിയ വൈകൃതം. ആ മഹതിയെ അപമാനിക്കാന്‍ ഷാഫി കരുതിക്കൂട്ടി എഴുതിയ വൃത്തികേടാണ് ഈ കഥ. സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും, ഷാഫിയുടെ കൃതി.
രണ്ടു. ഇതില്‍ രതി മാത്രമ വിഷയമായിട്ടുല്ലു.. ഒരു നാലാംകിട രതികഥ.  "ആമയിഴഞ്ഞാന്‍ തോടിന്റെ ' സൌരഭ്യം പരത്തുന്ന ഈ കഥ മലയാള കഥാശാഖക്ക് ആകെ അപമാനമാണ്. അത് എഴുതിയവനും, പ്രസിധീകരിച്ചവനും മലയാളനാട് മാപ്പ് കൊടുക്കില്ല.]

കഥ മാസികയുടെ സ്ഥാനം ഇപ്രാവശ്യവും കിടക്കക്ക് അടിയില്‍ തന്നെ. ജനുവരി ലക്കം കഥയുടെ സ്ഥാനം മേശപ്പുറത്തു ആയിരിക്കണമേ എന്നാണെന്റെ പ്രാര്‍ത്ഥന.

3 അഭിപ്രായങ്ങൾ:

ഈ ബ്ലോഗ് തിരയൂ